വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ജെ.എന്‍.യു
ന്യൂഡല്‍ഹി: ക്യാമ്പസില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് ജെ.എന്‍.യു അധികൃതരുടെ കര്‍ശന നിര്‍ദേശം. ജൂണ്‍ 25ന് ശേഷം ക്യാമ്പസിലേക്ക് മടങ്ങിയെത്തിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍നിന്ന് മാറണമെന്ന് മാര്‍ച്ച് ആദ്യം അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പൊതു ഗതാതഗ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഹോസ്റ്റലില്‍ തുടരാന്‍ അനുവദിക്കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ റെയില്‍വേ കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യത്തോടെ 200 ട്രെയിനുകളും സര്‍വിസ് നടത്തുമെന്നാണ് വിവരം. കൂടാതെ സംസ്ഥാനത്തിനകത്ത് ബസ്, ടാക്സി സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 25നോ അതിനുശേഷമോ വിദ്യാര്‍ഥികള്‍ക്ക് കാമ്പസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കൊവിഡ് 19 വര്‍ധിച്ചു വരികയാണ്. അതിനാല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."