ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം വെള്ളം കൊടുക്കാതെ അധികൃതര്‍
മാള: ഗ്രാമപഞ്ചായത്തിലെ വട്ടക്കോട്ട പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോരിറ്റിയുടെ വെള്ളം കൊടുക്കാതെ ബന്ധപ്പെട്ട അധികൃതര്‍. വാട്ടര്‍ അതോരിറ്റിയുടെ വെള്ളം മാത്രം ആശ്രയമായ പ്രദേശത്ത് കഴിഞ്ഞ 16 ദിവസത്തിലധികമായി വെള്ളമെത്തിയിട്ടില്ല. 80 ല്‍പ്പരം കുടുംബങ്ങളാണ് ഈ പ്രദേശത്ത് മാത്രം കുടിവെള്ളത്തിനായി അലയുന്നത്.
60 അടിയോളം വരെ ആഴമുള്ള കിണറുകളാണ് പ്രദേശത്തുള്ളത്. ഇവയെല്ലാം വറ്റി വരണ്ട് കിടക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളിലൊന്നാണിത്. കുടിക്കാനോ പാചകാവശ്യങ്ങള്‍ക്കോ പോലും ദിവസങ്ങളോളം കാത്തിരുന്ന് ഒടുവില്‍ ടാങ്കറുകളിലെത്തുന്ന ജലം നാമമാത്രമാണ് ലഭ്യമാകുന്നത്. ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഒന്നിനും തികയാത്ത തരത്തിലാണ് ഓരോ കുടുംബങ്ങള്‍ക്കും വെള്ളം കിട്ടുന്നത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഇവര്‍ക്ക് എത്തേണ്ടതെങ്കിലും അതോറിറ്റിയും ജലനിധിയും ഇവരെ വട്ടം കറക്കുകയാണ്. വെള്ളമെത്താത്തതിനെക്കുറിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ ജലനിധിക്കാരാണ് വെള്ളം തരേണ്ടതെന്നാണ് അവരില്‍ നിന്നുമുള്ള ഉത്തരം. അതേസമയം ജലനിധിക്കാരോട് ചോദിക്കുമ്പോള്‍ അവരും കൈ മലര്‍ത്തുന്നു. വാട്ടര്‍ അതോറിറ്റി കണക്ഷന്‍ കട്ട് ചെയ്‌തെന്നും ജലനിധിക്കാര്‍ പറയുന്നു.
ജലനിധിയുടെ ഭാഗമായി പൈപ്പിട്ടവര്‍ക്ക് നൂലുപോലെ വെള്ളമെത്തുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനാണ് കൂടുതല്‍ വീടുകള്‍ക്കുമുള്ളത്. ഇവയിലൊന്നും തന്നെ വെള്ളം തീരെയെത്തുന്നില്ല. രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
പ്രദേശത്തുകാര്‍ക്ക് ഉടനെ വെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്ന് മാള പ്രതികരണവേദി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷനായി. റോയി ഇടശ്ശേരി, വി.എസ് നിസാര്‍, സി.എ സജീവന്‍, കെ.കെ പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."