വടക്കാഞ്ചേരിയില്‍ ജല സംരക്ഷണ പദ്ധതിക്ക് അഞ്ച് കോടി
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി നഗരസഭയിലും മുളങ്കുന്നത്ത്കാവ്, കോലഴി, അവണൂര്‍, തെക്കുംകര, അടാട്ട്, കൈപറമ്പ്, തോളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും ഹരിത കേരളം പദ്ധതിയിലൂടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. വാട്ടര്‍ അതോറിറ്റിക്കും, ജലസേചന വകുപ്പിനുമാണ് പദ്ധതി നടത്തിപ്പ്.
വിശദമായ പദ്ധതി രേഖ തയ്യാറാക്കിയതിനു ശേഷം ആവശ്യമായി വരുന്ന അധികതുക സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ നിന്നും എം.എല്‍.എമാര്‍ക്ക് അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭ്യമാക്കും.
സംസ്ഥാനത്ത് ആസ്തി വികസന ഫണ്ട് പൂര്‍ണ്ണമായും ഹരിത കേരളം പദ്ധതിയുമായി സംയോജിപ്പിക്കുന്ന ഏക മണ്ഡലമാണ് വടക്കാഞ്ചേരി.
സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 25 കോടി രൂപ അടങ്കല്‍ വരുന്ന പുഴയ്ക്കല്‍ ചെക്ക് ഡാം നിര്‍മ്മാണത്തിനായുള്ള വിശദമായ പദ്ധതിരേഖ ജലസേചന വകുപ്പ് തയ്യാറാക്കി വരുന്നതായും എം.എല്‍.എ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."