ശ്രമിക് ട്രെയിനുകള്‍ മുംബൈയും കേന്ദ്രവും വാഗ്വാദം തുടരുന്നു
ന്യൂഡല്‍ല്‍ഹി: കുടിയേറ്റതൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകളുമായി ബന്ധപ്പെട് മഹാരാഷ് ട്രയിലെ ശിവസേന സര്‍ക്കാരും കേന്ദ്രവും വാഗ്വാദം തുടരുന്നു. ആവശ്യപ്പെട്ടതിന്റെ പകുതി സര്‍വിസുകള്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ആരോപണത്തിനു പിന്നാലെയാണ് വിവാദം തുടങ്ങിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു മണിക്കൂറിനുള്ളില്‍ ട്രെയിനുകളുടെയും യാത്രക്കാരുടെയും പൂര്‍ണ വിവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ട്വീറ്റ് ചെയ്തതോടെ വാക് യുദ്ധം കൂടുതല്‍ രൂക്ഷമായി.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയാലെ മന്ത്രാലയത്തിന് രാത്രിയും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഗോയല്‍ പറഞ്ഞു.
'മഹാരാഷ്ട്രയില്‍നിന്നുള്ള 125 ട്രെയിനുകളുടെ പട്ടികയെവിടെ? രണ്ടു മണി വരെ ലഭിച്ചത് 46 ട്രെയിനുകളുടെ പട്ടികയാണ്. ഇതില്‍ പശ്ചിമ ബംഗാളിലേക്കും ഒഡിഷയിലേക്കുമുള്ള അഞ്ച് ട്രെയിനുകള്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഓടിക്കാന്‍ സാധ്യമല്ല. 125 ട്രെയിനുകള്‍ക്കായി ഒരുങ്ങുന്നതിന് പകരം 41 ട്രെയിനുകളുടെ വിവരം മാത്രമേ റെയില്‍വെ പുറത്തു വിടുകയുള്ളൂ'. തിങ്കളാഴ്ച പുലര്‍ച്ചെ 2.11 ന് ഗോയല്‍ ട്വീറ്റ് ചെയ്തു.
അതിന് ശേഷം ആവശ്യമായ വിവരം രണ്ടര മണിക്കൂറിന് ശേഷവും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും പൂര്‍ണവിവരം ലഭ്യമാകാതെ ട്രെയിനുകള്‍ വെറുതെ ഓടിക്കാന്‍ സാധിക്കില്ലെന്നും ഗോയല്‍ അറിയിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരുക്കിയ യാത്രാസൗകര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോയല്‍ പറഞ്ഞു.
കുടിയേറ്റ തൊളിലാളികള്‍ക്കായി 80 പ്രത്യേക ട്രെയിനുകള്‍ ആവശ്യപ്പെട്ടെങ്കിലും 40 എണ്ണം മാത്രമാണ് അനുവദിച്ചതെന്നും ട്രെയിനുകള്‍ക്കായി 85 കോടി രൂപ സംസ്ഥാനം ഇതു വരെ നല്‍കിയതായും താക്കറെ പറഞ്ഞിരുന്നു. തുടര്‍ന്ന് താക്കറെയ്ക്കുള്ള മറുപടിയായി ഗോയല്‍ നിരവധി ട്വീറ്റുകള്‍ ചെയ്തത്.
എന്നാല്‍ ഇതിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. മഹാരാഷ്ട്രാ സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് പട്ടിക കൈമാറിയിട്ടുണ്ട്. ഗോയല്‍ജിയോട് ഒരഭ്യര്‍ഥന മാത്രമേ ഉള്ളു. ട്രെയിനുകള്‍ എത്തേണ്ടിടത്ത് എത്തണം. ഗോകഖ്പൂരിലേക്കുള്ള ട്രെയിന്‍ ഒഡീഷയില്‍ എത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പ് മഹാരാഷ്ട്രല്‍ നിന്നു യു.പിയിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിന്‍ ഒഡീഷയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."