മോദി സര്‍ക്കാറിന്റെ സമീപനം ബി.ജെ.പിയുടെ പ്രതികാര ബുദ്ധി: ഐ.എന്‍.എല്‍
കോഴിക്കോട്: ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുന്ന കേരളീയ സമൂഹത്തോടുള്ള ബി.ജെ.പിയുടെ പ്രതികാര ബുദ്ധിയാണ് മോദി സര്‍ക്കാറിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് സന്ദര്‍ശനാനുമതി ചോദിച്ചിട്ടും നിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ ധിക്കാരപരമായ നിലപാട് ഭരണഘടനയോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുല്‍വഹാബ് അധ്യക്ഷനായി. ഡോ. എ.എ അമീന്, കെ.എസ് ഫക്രുദ്ദീന്‍, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, എന്‍.കെ അസീസ്, സി.എച്ച് മുസ്തഫ, എച്ച്. മുഹമ്മദലി, സത്താര്‍ കുന്നില്‍, എം.എം സുലൈമാന്‍, അജിത്കുമാര്‍ ആസാദ്, അഡ്വ. ഗഫൂര്‍, അഡ്വ. ഒ.കെ തങ്ങള്‍, എ.എല്‍.എം കാസിം, നൗഷീര്‍ ടി.ടി, ഏന്തയാര്‍ റഹ്മാന്, കെ.പി അബൂബക്കര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, താജുദ്ദീന് മട്ടന്നൂര്‍, അഡ്വ. സമീര്‍, ഫാദില്‍ അമീന്, സമദ് മലപ്പുറം, അന്‍വര്‍ സാദത്ത്, സുധീര്‍ കോയ, കാസിം ഇരിക്കൂര്‍, എം.എ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."