HOME
DETAILS
MAL
തൊഴിലുറപ്പുകാര്‍ പണി നിര്‍ത്തി സമരത്തിനെത്തിയത് വിവാദമായി
backup
July 11 2016 | 22:07 PM
മണ്ണഞ്ചേരി:തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ വൈകിട്ട് 3.30 ഓടെ തൊഴില്‍ നിര്‍ത്തി സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ സമരത്തിന് പോയത് വിവാദമായി. പകര്‍ച്ച വ്യാധി ഭീഷണിയുള്ള ആര്യാട്,മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്ഡുകളില്ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇന്നലെ 3.30 ഓടെ തൊഴില്‍ മതിയാക്കി നേരത്തെ ഇറങ്ങിയത്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് തൊഴിലുറപ്പ് ജോലിയുടെ സമയക്രമം.സൂപ്പര്‍വൈസര്‍മാരോട് വിശദീകരണം ആരായുമെന്ന് ആര്യാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ സനല്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."