ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യ വിതരണം ഈ ആഴ്ച തന്നെ ആരംഭിച്ചേക്കും
തിരുവനന്തപുരം: മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. ഒരു ദിവസത്തിനകം ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാകും. ആപ്പ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും.
ആപ്പ് വൈകുന്നത് പ്ലേ സ്റ്റോറില്‍ നിന്നും മറുപടി ലഭിക്കാത്തത് കൊണ്ടെന്ന് ആപ്പ് നിര്‍മ്മിക്കുന്ന ഫെയര്‍കോഡ് ടെക്‌നോളജീസ് ഇന്നലെ പറഞ്ഞിരുന്നു. പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്ത ശേഷമുള്ള സ്വാഭാവിക കാലതാമസമാണ് ഇതെന്നും കമ്പനി അറിയിച്ചിരുന്നു.
സര്‍ക്കാര്‍ തലത്തിലുള്ള ആപ്പ് ആണെന്നു വിശദീകരിച്ചാണ് പ്ലേ സ്റ്റോറിന് ആപ്പ് സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം മദ്യക്കടകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബെവ് കോ പൂര്‍ത്തിയാക്കി. ലേബലിങ്ങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി. ബാറുകളുടെ ഓര്‍ഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്‌ലെറ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."