പാനൂര്‍ നഗരസഭ ഓവര്‍സിയറെ സസ്പെന്റ് ചെയ്തു
തലശേരി: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തടസ്സം നിന്ന പാനൂര്‍ നഗരസഭ എഞ്ചിനിയര്‍ വിഭാഗം ഓവര്‍സിയറെ ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തു. നഗരസഭയിലെ മൗണ്ട് ഗൈണ്ട് ഇന്റെര്‍ നാഷണല്‍ സ്കൂള്‍, പുളിയനമ്പ്രം സിറാജുല്‍ ഹുദാ സ്കൂള്‍ എന്നീ ക്വാറന്റൈന് സെന്റെറുകളുടെ ചാര്‍ജ് ഓഫിസറായ സി.കെ രഞ്ജിത്തിനെയാണ് ജില്ലാ കലക്ടര്‍ സസ്പെന്റ് ചെയ്തത്.
ക്വാറന്റൈന് സെന്ററിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് അന്തേവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍ ക്വാറന്റൈന് സെന്റര്‍ ചാര്‍ജ് ഓഫിസറായ രഞ്ജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് നഗരസഭ അധ്യക്ഷയും, നഗരസഭ സെക്രട്ടറിയും രഞ്ജിത്തിനെ ബന്ധപ്പെട്ടപ്പോള്‍ അപമര്യാദയായും, ധിക്കാരപരമായും പെറുമാറിയെന്ന് കാണിച്ച് നഗരസഭ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."