നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രഖ്യാപനം ജലരേഖ
വടക്കാഞ്ചേരി: നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ബഹുമുഖ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന ഭരണ സമിതി പ്രഖ്യാപനം ജലരേഖ.
ഇന്നലെ മുതല്‍ ലോറി വെള്ള വിതരണം ആരംഭിക്കുമെന്നും അഞ്ച് ഡിവിഷനുകളെ എട്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് ജലവിതരണം നടത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനം പാതുകിണറുകളും, കുളങ്ങളും ചേറെടുത്ത് വൃത്തിയാക്കുമെന്നും,
41 ഡിവിഷനുകളിലും 2000 ലിറ്ററിന്റെ കിയോസ്ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്നും നഗരസഭ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഒന്നും നടന്നില്ല. അവകാശവാദങ്ങള ല്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും നടക്കുന്നില്ലെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ നഗരസഭ സ്തംഭിപ്പിക്കുന്ന വിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്നും യു.ഡി.എഫ് നേതാക്കളായ കെ. അജിത് കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, ടി.വി സണ്ണി, എസ്.എ.എ ആസാദ്, ബുഷറ റഷീദ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."