അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹ ആചരിച്ചു
വടക്കാഞ്ചേരി: അന്ത്യ അത്താഴത്തിന് മുമ്പ് യേശുദേവന്‍ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചതിന്റെ ദീപ്തസ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസി സമൂഹം പെസഹാ ആചരിച്ചു.
അന്ത്യ അത്താഴ വേളയില്‍ ക്രിസ്തുശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് സ്‌നേഹത്തിന്റെ പുതിയ മാതൃക സമ്മാനിച്ചതിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ വൈദികര്‍ വിശ്വാസികളുടെ കാല്‍ കഴുകി ചുംബിച്ചു. ദിവ്യകാരുണ്യ ആരാധനയും, പ്രത്യേക പ്രാര്‍ത്ഥനകളും, അപ്പം മുറിക്കലും നടന്നു. വടക്കാഞ്ചേരി മേഖലയിലെ ദേവാലയങ്ങളിലും ഭക്തിനിര്‍ഭര പരിപാടികള്‍ നടന്നു.
വടക്കാഞ്ചേരി ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.തോബിയാസ് ചാലയ്ക്കല്‍, മച്ചാട് ഫാ: റാഫേല്‍ മുത്തുപീടിക, കരുമത്ര ഫാ: ജോബി പുത്തൂര്‍, കുമ്പളങ്ങാട് ഫാ: പോള്‍ ആലപ്പാട്ട്, മുള്ളൂര്‍ക്കര ഫാ: ബാബു അപ്പാടന്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. യേശുദേവന്റെ പീഢാനുഭവ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരണം നടക്കും. ഉയിര്‍പ്പ് തിരുനാളായ ഈസ്റ്റര്‍ ഞായറാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."