മുഖ്യമന്ത്രിയെ ജലഗതാഗതവകുപ്പ് ഡയറക്ടര്‍ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം
അരൂക്കുറ്റി: പാണാവള്ളി ജെട്ടിയില്‍ സ്പെയര്‍ ബോട്ടുണ്ടന്ന് മുഖ്യമന്ത്രിയെ ജലഗതാഗതവകുപ്പ് ഡയറക്ടര്‍ തെറ്റിധദ്ധരിപ്പിച്ചെന്ന് ആരോപണം.
പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസ്സോസിയേഷനാണ് ആരോപണവുമായിരംഗത്തെത്തിയത്്. പുലര്‍ച്ചെ അഞ്ച് മണിക്കുള്ള വാത്തിക്കാട്ട്-പൂത്തോട്ട ഫെറി ബോട്ട് രണ്ട് ദിവസം മുടങ്ങിയത് സംബന്ധിച്ച് പാസ്സഞ്ചേഴ്സ് അസ്സോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ശേഷം സുതാര്യകേരളത്തിലൂടെ പരാതി പരിഗണിച്ചപ്പോഴാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള വിശദീകരണം ഡയറക്ടര്‍ നല്‍കിയതെന്നാണ് ആരോപണം.
പാണാവള്ളി ജട്ടിയില്‍ സര്‍വീസിന് പറ്റാത്ത ബോട്ടുകളുണ്ട്.
ഇത് സ്പെയര്‍ ബോട്ടാണെന്നാണ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുവാന്‍ ഡയറക്ടര്‍ ശ്രമിച്ചത്.
മുഴുവന്‍ സമയം ഒരു സ്റ്റേഷന് മാസ്റ്റര്‍ പാണാവള്ളിയില്‍ ഉണ്ടായിരിത്തക്കവിധം നിലവിലുള്ള രണ്ട് സ്റ്റേഷന് മാസ്റ്ററുടെ ഡ്യൂട്ടിയില്‍ ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ ബോട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാലുമാസം കഴിഞ്ഞ് ബോട്ട് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സ്റ്റേഷന് മാസ്റ്ററുടെ ഡ്യൂട്ടി ക്രമീകരിക്കാം എന്നാണ് ഡയറക്ടര്‍ മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയും ഡയറക്ടറും ബോട്ട് പാസഞ്ചേഴ്സ് അസ്സോസിയേഷന് പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇത്തരത്തിലുള്ള വിശദീകരണം നല്‍കിയതെന്നും ഇതിനെതിരെ തെളിവ് സഹിതം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അസ്സോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."