HOME
DETAILS
MAL
ആയിറ്റിയില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് കത്തി നശിച്ചു
backup
April 13 2017 | 19:04 PM
തൃക്കരിപ്പൂര്‍: ജലഗതാഗത വകുപ്പിന്റെ ബോട്ട് കത്തി നശിച്ചു. ആയിറ്റി ജലഗതാഗത മേഖലാ ഓഫിസ് പരിസരത്ത് പൊളിച്ചു കൊണ്ടുപോകുന്നതിനു ലേലത്തിനു വച്ച ബോട്ടാണു തീപിടിച്ചു നശിച്ചത്. ബോട്ട് കട്ടപുറത്ത് കയറ്റി വച്ചിട്ട് രണ്ടുവര്‍ഷത്തോളമായി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായത്. നടക്കാവില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണു തീയണച്ചത്.
ആയിറ്റിയില്‍ ബോട്ട് സര്‍വിസ് ആരംഭിച്ച കാലത്ത് സര്‍വിസ് നടത്താന്‍ എത്തിച്ച എ 79 ബോട്ടാണ് കത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."