സിനിമയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍: ഹേമ കമ്മിറ്റിയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കമ്മിറ്റി അടുത്ത ആറു മാസംകൊണ്ടണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം നിര്‍ദേശിക്കുകയുമാണ് കമ്മിറ്റിയുടെ ദൗത്യം. ജസ്റ്റിസ് ഹേമയ്ക്കു പുറമെ നടി ശാരദ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവര്‍ അംഗങ്ങളാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് താരസംഘടനയില്‍ ഭിന്നതകള്‍ ഉയരുകയും ചില പ്രമുഖ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് കൂട്ടായ്മ രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചത്. പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ച് ഈ മാസം ഒന്നിന് നടപ്പാക്കിയിരുന്നെങ്കിലും തീരുമാനം ഇന്നലെയാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കുവച്ച് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."