HOME
DETAILS
MAL
ലങ്കയെയും തകര്‍ത്ത് ഇന്ത്യ
backup
March 17 2019 | 22:03 PM
കാഠ്മണ്ഡു: വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ മാല്‍ഡീവ്‌സിനേ ആറു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഇന്ത്യ ഈ വിജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി.
ഇന്ത്യക്കായി ഗ്രേസ്, സന്ധ്യ, ഇന്ദുമതി, സംഗീത, രത്‌നബാല എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. ഇന്ത്യ നേടിയ അഞ്ചു ഗോളുകളില്‍ നാലും അസിസ്റ്റ് ചെയ്തത് സഞ്ജു ആയിരുന്നു.
ഗ്രൂപ്പിലെ ആദ്യ. 20ന് നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."