അടിമാലി ഗ്രാമപഞ്ചായത്തില്‍ 30 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു
അടിമാലി: ജലനിധിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ 30 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു. സാനിട്ടേഷന്‍ പദ്ധതിയുടെ ഭാഗമായി അടിമാലി ടൗണില്‍ മലിനജല സംസ്കരണ യൂനിറ്റും നിര്‍മ്മിക്കും. അടിമാലി ഗ്രാമപഞ്ചായത്തിലെ 45 ഗുണഭോക്തൃ സമിതികളിലായി 2749 കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന കൈനഗിരി ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും ചെറുകിട ശുദ്ധ ജല വിതരണ പദ്ധതികളില്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ള പദ്ധതികളുടെ ജല വിതരണ ഉദ്ഘാടനവും 14 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിര്‍വഹിക്കും.
ദേവികുളം എം.എല്‍.എ. എസ്.രാജേന്ദ്രന് അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ്ജ് എം പി മുഖ്യപ്രഭാഷണം നടത്തും. മലിനജലം ശുദ്ധീകരിക്കുന്നതിനായി ശുദ്ധീകരണ പ്ലാന്റും ജലനിധി പദ്ധതിയില്‍ പെടുത്തി നിര്ംിക്കുന്നുണ്ട്. ഇതിലേക്കാവശ്യമായ 20 സെന്റ് സ്ഥലവും ട്രൈബല്‍ ഗുണഭോക്തൃവിഹിത ശേഖരണത്തിലേക്കുള്ള സംഭാവനയും ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാനില്‍ നിന്ന് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടിങ്കു ബിസ്വാള്‍ സ്വീകരിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് എം.റ്റി. തോമസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. സ്കറിയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേഴ്സി ജോയി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ജോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രിസ്ഡന്റ് ഐഷ നാസര്‍, റ്റി.കെ. ഷാജി, ജോര്‍ജ്ജ് തോമസ് , മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാദ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."