പൊലിസിന്റെ വിജ്ഞാനം സമൂഹ നന്മയ്ക്ക് ഉപയോഗിക്കാനാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിന് ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ പക്കലുള്ള രഹസ്യ സ്വഭാവമില്ലാത്ത വിജ്ഞാനം പ്രയോജനകരമായി ഉപയോഗിക്കാനാവും. പ്രൊഫഷനല്‍ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റും ലഭിച്ചവര്‍ പൊലിസിലുണ്ട്. വ്യത്യസ്ത നൈപുണ്യ ശേഷിയുള്ള ഇവരുടെ വൈദഗ്ധ്യം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം. ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് ഇ ലേണിങ് സംവിധാനത്തിലൂടെ പൊലിസിന് പരിശീലനം നല്‍കണം. മുഖ്യമന്ത്രി പറഞ്ഞു.
എ.ഡി.ജി.പിമാരായ ഡോ.ബി. സന്ധ്യ, എസ്. അനന്തകൃഷ്ണന്‍, ഡി.ഐ.ജിമാരായ കെ. സേതുരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."