നവമാധ്യമങ്ങള്‍ സമൂഹത്തെ നിയന്ത്രിക്കുന്നു: മന്ത്രി ജോസഫ്
തൊടുപുഴ: മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ചേര്‍ന്ന നവമാധ്യലോകമാണ് ഇന്നു സമൂഹത്തെ നിയന്ത്രിക്കുന്നതെന്ന് മന്ത്രി പി.ജെ ജോസഫ് അഭിപ്രയാപ്പെട്ടു. ന്യൂമാന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം, സാംസ്കാരിക പഠനങ്ങളിലെ മാധ്യമ സ്വാധീനം എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിത വിദ്യയുടെ അതിപ്രസരം മാനുഷികത നഷ്ടപ്പെട്ട സാങ്കേതിക ജീവികളുടെ പിറവിയിലേയ്ക്കു നയിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഹമ്മദാബാദ് മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നേളജിയിലെ ഡിജിറ്റല്‍ കമ്യണിക്കേഷന്‍ വിഭാഗം തലവന്‍ ഡോ. ടി.ടി ശ്രീകുമാര്‍ പറഞ്ഞു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഡോ. ജോര്‍ജ് താണത്തുപറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, വകുപ്പധ്യക്ഷന് ഡോ. ജോസ് അഗസ്റ്റിന്, കണ്‍വീനര്‍ ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."