ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ അത്ലറ്റായി കെ.ടി ഇര്ഫാന്
ടോക്കിയോ: ദേശീയ റെക്കോര്‍ഡ് ജേതാവ് കെ.ടി ഇര്ഫാന് അടുത്ത വര്‍ഷം ജപ്പാനില്‍ നടക്കുന്ന ഒളിംപിക്സിന് യോഗ്യത നേടി.
ജപ്പാനില്‍ നടക്കുന്ന 20 കിലോമീറ്റര്‍ ഏഷ്യന്‍ റേസ് വാക്കിങ്ങില്‍ നാലാമതെത്തിയതോടെയായിരുന്നു ഇര്‍ഫാര്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. ഇതോടെ അത്ലറ്റിക്സില്‍നിന്ന് യോഗ്യത നേടുന്ന ആദ്യ താരമായി ഇര്ഫാന് മാറി. 1.20.57 സെക്കന്‍ഡ് കൊണ്ടാണ് ഇര്ഫാന് നടത്തം പൂര്‍ത്തിയാക്കി ഒളിംപിക്സിന് യോഗ്യത നേടിയത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ 2020 മെയ് 31 വരെ ഒളിംപിക്സിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള റേസ് വാക്കിങ് നടക്കുന്നുണ്ട്. ഇതിലേതെങ്കിലുമൊരു മീറ്റര്‍ ഒളിംപിക് യോഗ്യതയുടെ മാനദണ്ഡമായ 1.21.00 എന്ന സമയം തിരുത്തിയാല്‍ ഒളിംപിക്സിന് യോഗ്യത ലഭിക്കും. 2012 ലെ ഒളിംപിക്സ് സമയത്ത് 1.20.21 സമയം കൊണ്ടായിരുന്നു ഇര്ഫാന് ദേശീയ റെക്കോര്‍ഡിട്ടത്.
ഈ നേട്ടമായിരുന്നു ഖത്തറില്‍ നടന്ന ലോക ചാംപ്യന്ഷിപ്പേലേക്കുള്ള വഴി തുറന്നത്. ടോക്കിയോ ഒളിംപിക്സ് കൂടാതെ 2019 ല്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിനും ഇര്ഫാന് യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."