ഭാര്യയുടെ ദുരൂഹ മരണം: അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി
കൊച്ചി : സെയില്‍സ് ഗേളായിരുന്ന ഭാര്യയുടെ ദുരൂഹ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹരജിയില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നു ഹൈക്കോടതി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം. യുവതിയുടെ ആത്മഹത്യക്ക് വ്യക്തമായ കാരണം ഉണ്ടാകുമെന്നും അവസാനത്തെ കോളിന് ആത്മഹത്യയുമായി ബന്ധമുണ്ടോയെന്നത് പൊലിസ് കാര്യമായി അന്വേഷിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് യാത്ര ചെയ്തതിനെക്കുറിച്ചും ഫോണ്‍ കോളിനെക്കുറിച്ചും ബേസില്‍ നല്കിയ മൊഴി പൊലിസ് അതേപടി വിശ്വസിക്കുകയായിരുന്നെന്നും ഇതു പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ചോറ്റാനിക്കര എഴക്കരനാട് സ്വദേശി എ.പി രാജു നല്കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് ഹരജിക്കാരന്റെ ഭാര്യ രാഖിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സെയില്‍സ് ഗേളായിരുന്ന രാഖിക്ക് ബസ് കണ്ടക്ടര്‍ ബേസിലുമായി അടുപ്പമുണ്ടായിരുന്നെന്നും അവസാനം രാഖി മൊബൈലില്‍ വിളിച്ചത് ഇയാളെയാണെന്നും ഹരജിക്കാരന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."