HOME
DETAILS
MAL
രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം- വനിതാ കമ്മീഷന്
backup
June 28 2018 | 04:06 AM
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നുള്ള നടികളുടെ രാജി വിവാദം പുകയുന്നു. അമ്മക്കെതിരെ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്ത്. രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് ആവശ്യപ്പെട്ടു. പ്രതി സ്ഥാനത്തു നില്ക്കുന്ന ദിലീപിനെ തിരിച്ചെടുത്തതു ശരിയായില്ല. ലഫ്.കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നു. സംഘടനയില്‍ ഉത്തരവാദിത്തോടെ പെരുമാറണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഘടനയിലെ ഇടത് എം.എല്‍.എമാരെയും കമ്മീഷന് അധ്യക്ഷ ശക്തമായി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."