ആഡംബരഭ്രമം സര്‍വനാശത്തിലേക്കു നയിക്കും: സയ്യിദ് ജിഫ്രി തങ്ങള്‍
കാഞ്ഞങ്ങാട്: ജീവിതം ആഡംബര പൂര്‍ണമാക്കാനുള്ള ഭ്രമം മനുഷ്യരെ തിന്മയിലേക്കും സര്‍വ നാശത്തിലേക്കുമാണു നയിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍. അതിഞ്ഞാല്‍ മഖാം ഉറൂസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് സി ഇബ്രാഹിം ഹാജി അധ്യക്ഷനായി. ശമ്മീസ് ഖാന് തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി മുഹമ്മദ് കുഞ്ഞി, തെരുവത്ത് മൂസ ഹാജി, ഖത്തീബ് ശറഫുദ്ധീന്‍ ബാഖവി, പി.കെ അബ്ദുല്‍ അസീസ് മൗലവി, പി.പി അബ്ദുറഹിമാന്, ബി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഈ മാസം പതിനേഴുവരെ നടക്കുന്ന ഉറൂസ് പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭ വാഗ്മികള്‍ പ്രഭാഷണം നടത്തും.
കണ്ണൂര്‍ ദുല്‍ഫുഖാര്‍ സംഘം നടത്തുന്ന ഇസ്ലാമിക ഗാന വിരുന്നും ബി.സി റോഡ് മംഗളൂരു നേതൃത്വത്തിലുള്ള ശംസുല്‍ ഉലമ ദഫ് സംഘം നടത്തുന്ന ദഫ് പ്രദര്‍ശനവും അതിഞ്ഞാല്‍ ദര്‍സ് വിദ്യാര്‍ഥികളുടെ ബുര്‍ദ മജ്ലിസും നടക്കും. 17നു വൈകുന്നേരം അന്നദാനത്തോടെ ഉറൂസ് ചടങ്ങ് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."