എം.ജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും
കോട്ടയം:കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1,3,5,6 തിയതികളിലായി ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. ജൂണ്‍ 8,9,10 തിയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വകലാശാലയ്ക്കു നല്‍കണം.
കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാരെ നിയമിക്കില്ല.സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകള്‍ക്ക് നിര്‍ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."