ദ്വിദിന സന്ദര്‍ശനത്തിനായി സുഷമ മാലിദ്വീപില്‍
മാലി: രണ്ടുദിവസത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മാലദ്വീപില്‍. നവംബറില്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സംഘം മാലിദ്വീപ് സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രിയുമായും സ്പീക്കര്‍ ഖാസിം ഇബ്രാഹീമുമായും ഇന്നലെ സുഷമ ചര്‍ച്ചനടത്തി.
വികസന കാര്യത്തില്‍ സഹകരണം തുടരാന്‍ ഇരുവിദേശകാര്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. വ്യാപാരം, ആരോഗ്യം, നിക്ഷേപം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്നു ഇരുനേതാക്കളും അറിയിച്ചു.
പ്രസിഡന്റ്, ആഭ്യന്തരമന്ത്രി ശെയ്ഖ് ഇമ്രാന്‍ അബ്ദുല്ല, പ്രതിരോധമന്ത്രി മരിയാ അഹമ്മദ് ദിദി, ധനമന്ത്രി ഇബ്രാഹീം അമീര്‍, ആസൂത്രണമന്ത്രി മുഹമ്മദ് അസ്‌ലം, ആരോഗ്യമന്ത്രി അബ്ദുല്ലാ അമീന്‍, ഗതാഗതമന്ത്രി ആയിശത്തു നഹൂല, സാംസ്‌കാരിക മന്ത്രി യുമ്‌ന മഅ്മൂന്‍, പരിസ്ഥിതിമന്ത്രി ഡോ. ഹുസൈന്‍ റഷീദ് ഹസന്‍ എന്നിവരുമായി സുഷമ ഇന്നു കൂടിക്കാഴ്ച നടത്തും. 1995ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ഇന്ദിരാഗാന്ധി ആശുപത്രിയും സുഷമ ഇന്നലെ സന്ദര്‍ശിച്ചു.അബ്ദുല്ലാ യമീന്‍ പ്രസിഡന്റായിരിക്കെ ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ചൈനയുമായി യമീന്‍ അടുക്കുകയും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും അകന്നത്. യമീന്‍ ഭരണത്തിനു കീഴില്‍ ഏതാനും ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിച്ചതും നയതന്ത്രബന്ധം കൂടുതല്‍ വഷളായി. ഇതിനിടെ ദ്വീപില്‍ ഇബ്രാഹിം മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി. നവംബറില്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാലി ദ്വീപിലെത്തിയിരുന്നു. ഇതിനു പിന്നാലെ ഡിസംബറില്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി.
സന്ദര്‍ശനത്തിനിടെ മാലിക്ക് ഇന്ത്യ 1,400 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇത്തരം നടപടികളിലൂടെ ദ്വീപ് രാഷ്ട്രവുമായി കൂടുതല്‍ അടുത്തുവരുന്നതിനിടെയാണ് സുഷമയുടെ സന്ദര്‍ശനം.വിശ്വാസത്തിലും സുതാര്യതയിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ബന്ധമാണ് മാലിയുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."