HOME
DETAILS

വനസംരക്ഷണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും: മന്ത്രി തിരുവഞ്ചൂര്‍

  
backup
July 11 2016 | 22:07 PM

%e0%b4%b5%e0%b4%a8%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4

മറയൂര്‍: വനം കൈയേറ്റം പ്രകൃതി ദുരന്തത്തിനിടയാക്കുമെന്നതിനാല്‍ വന സംരക്ഷണത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികളാണ് കൈക്കൊള്ളുകയെന്നും വന്യജീവികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിനുവേണ്ടി മൂന്നാര്‍ വന്യജീവി ഡിവിഷന്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവധ പദ്ധതികള്‍ മറയൂര്‍ കരിമുട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കസ്തൂരിരംഗന്‍ വിഷയത്തില്‍ വനം വകുപ്പ് ഹൃദയവിശാലതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. 50 വര്‍ഷത്തിലേറെയായി ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ സ്ഥലങ്ങളുടെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ വനം എന്നത് മാറ്റാന്‍ കാലാകാലങ്ങളായി വന്ന ഗവണ്‍മെന്റുകള്‍ തയ്യാറായില്ല. ഈ ഭൂമി കൃഷിഭൂമിയെന്ന് തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ടുള്ള പ്രശ്‌നമാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ ഇ.എസ്.എയുടെ കാര്യത്തില്‍ വനംവകുപ്പിന്റെ കൂടി അംഗീകാരത്തോടെ പ്രശ്‌നം പരിഹരിച്ചു. ഇ.എസ്.എ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചുള്ള പുതിയ രൂപത്തിലുള്ള ലിസ്റ്റ് ജനകീയ സമിതിയുടെ സഹായത്തോടെ തയ്യാറാക്കി കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിച്ചു. കേന്ദ്രഗവണ്‍മെന്റ് അത് അംഗീകരിക്കുകയും ചെയ്തു. ഇതേ പ്രശ്‌നം നേരിടുന്ന ആറ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് കേരള സര്‍ക്കാര്‍ മാത്രമാണ്. ഇതോടെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അവശേഷിക്കുന്ന വനം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ആവാസ വ്യവസ്ഥയ്ക്കും പ്രകൃതി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വനാശ്രിത സമൂഹത്തിന് തൊഴില്‍ ഉറപ്പാക്കുന്നതിനും സ്വാശ്രയത്വം വളര്‍ത്തുന്നതിനും പര്യാപ്തമായ കരിമുട്ടി ഇക്കോഷോപ്പ്, ആലാംപെട്ടി ഇക്കോഷോപ്പ്, ഗ്രീന്റൂം, തേനീച്ചപെട്ടി വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. 34 ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന വിനോദ സഞ്ചാരികള്‍ക്ക് വനത്തേയും വന്യജീവികളേയും അടുത്തറിയാന്‍ കഴിയുന്ന നൈറ്റ് സഫാരി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ്, ക്ലീന്‍ ചിന്നാര്‍ പദ്ധതിയുടെ ഉദ്ഘാടനം, വനംവകുപ്പും ആനമുടി വനവികസന ഏജന്‍സിയും ശുചിത്വ മിഷനും സംയുക്തമായി നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം, ചിന്നാര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ നവീകരണ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
നേച്ചര്‍ ക്യാമ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാവിന്‍ തൈകളുടെ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പരമ്പരാഗത വേഷത്തിലെത്തിയ ആദിവാസികളുമായി മന്ത്രി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിആദിവാസികളുടെ ആവലാതികള്‍ പരിഹരിക്കുമെന്ന്് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്‍ട്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി രാജന്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മാധവന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.എസ്. ഹരികുമാര്‍, മറയൂര്‍ ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രസാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  15 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  15 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  15 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  15 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  15 days ago