ഉംറ വിസ സ്റ്റാംപിങ് വെള്ളിയാഴ്ച അവസാനിക്കും; ഇനി ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍
മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ശവ്വാല്‍ മാസത്തോടെ അവസാനിക്കാനിരിക്കേ ഉംറ വിസ വെള്ളിയാഴ്ച വരെ മാത്രമേ നല്‍കൂവെന്ന് സഊദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് വിദേശങ്ങളിലെ സഊദി എംബസികളിലും കോണ്‍സുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയെന്ന് ഹജ്ജ് -ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് ദമന്‍ഹൂരി പറഞ്ഞു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മുതല്‍ ശവ്വാല്‍ അവസാനംവരെ ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലേക്ക് പ്രവേശനം അനുവദിക്കും. വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹജ്ജ്-ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസണ്‍ ദീര്‍ഘിപ്പിച്ചതോടെ മുഹറം ഒന്നു മുതല്‍ ശവ്വാല്‍ അവസാനംവരെയാണ് സീസണ്‍.
ഈ വര്‍ഷം വിദേശങ്ങളില്‍നിന്ന് 3,500 ലേറെ ഏജന്‍സികളും ഓപറേറ്റര്‍മാരും വഴി 70 ലക്ഷത്തോളം ഉംറ തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. 110 ലധികം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ്-ഉംറ മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."