പ്രവാസികളെ സംരക്ഷിക്കാൻ നടപടി വേണം: ജുബൈൽ മലയാളി സമാജം
ദമാം: കൊവിഡ്-19 മഹാമാരി കേരളത്തിലും സഊദി അറേബ്യയിലും അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ നേതൃത്വത്തിൽ സഊദി സർക്കാരിന്റെ അനുമതിയോടെ സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും, മെഡിക്കൽ സംഘത്തെയും, മെഡിക്കൽ ഉപകരണങ്ങൾ , മെഡിസിൻ എന്നിവ എത്തിച്ച് ഇന്ത്യയുടെ വിദേശ വരുമാന സ്രോതസ്സുകളായ പ്രവാസികളെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ജുബൈൽ മലയാളി സമാജം കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചു .
സഹ ജീവികളുടെ വിശപ്പിന്റെയും കഷ്ട്ടപ്പാടിന്റെയും വേദന മനസിലാക്കി ജുബൈൽ നോർക്ക ഹെൽപ് ഡെസ്‌ക് സജ്ജീകരിക്കുന്ന ഭക്ഷണ കിറ്റ് ശേഖരത്തിലേക്കു ജുബൈൽ മലയാളി സമാജം ആവശ്യമായ ആവശ്യസാധങ്ങൾ കൈമാറി. സാരഥികളായ സമാജം പ്രസിഡന്റ് തോമസ് മാത്യൂ മാമ്മുടാൻ സെക്രട്ടറി ബൈജു അഞ്ചൽ, എബി ജോൺ ചെറുവക്കൽ, ബെൻസി അബോറാസ്, റോബിൻസൺ നാടാർ എന്നിവരടങ്ങുന്ന സംഘമാണ് അവശ്യ സാധനങ്ങൾ ജുബൈൽ നോർക്ക സംഘത്തിന് കൈമാറിയത്. ജയൻ തച്ചമ്പാറ സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."