HOME
DETAILS
MAL
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
backup
May 26 2020 | 17:05 PM
>>കോവിഡ് ബാധിച്ച് മരണപ്പെടുന്ന നാലാമത്തെ പ്രവാസിയുടെയും പേരുവിവരങ്ങള്‍ ലഭ്യമല്ല
മനാമ: ബഹ്റൈനില്‍ വീണ്ടും കോവിഡ് ബാധിച്ച് പ്രവാസി മരണപ്പെട്ടു. ചികിത്സയിലായിരുന്ന 44 വയസ്സുള്ള പ്രവാസിയാണ് മരിച്ചതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേ സമയം കോവിഡ് ബാധിച്ച മറ്റൊരു രോഗിയില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നും ഐസൊലേഷനിലായിരിക്കെ മറ്റു ആരോഗ്യപ്രശ്നങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണട്.
ഇതോടെ ബഹ്റൈനില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ എണ്ണം നാലായി. 53 വയസ്സുള്ള ഒരു പ്രവാസി ശനിയാഴ്ചയും ബഹ്റൈനില്‍ മരണപ്പെട്ടിരുന്നു. പ്രവാസികളടക്കം രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."