അനധികൃത പടക്ക നിര്‍മാണശാലകള്‍ സജീവം; അപകടം മാടി വിളിക്കുന്നു
എടപ്പാള്‍: വിഷു ആഘോഷത്തിന്റെ മറവില്‍ അനധികൃത പടക്ക നിര്‍മാണശാലകളും പടക്ക വില്പന ശാലകളും പൊടിപൊടിക്കുന്നു. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈപ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിയോരുക്കുന്നത്. തമിഴ്നാട്ടിലെ പടക്ക നിര്‍മാണ ശാലകളില്‍ നിന്ന് വന്‍ തോതില്‍ പടക്കമെത്തിച്ച് വില്പന നടത്തുന്ന സ്ഥാപനങ്ങളും സജീവമാണ്.
റോഡരികിലും മറ്റും അലക്ഷ്യമായി നടക്കുന്ന കച്ചവടവും വന്‍ ദുരന്തങ്ങള്‍ക്ക് വഴിയോരുക്കുന്നു. പലകച്ചവട സ്ഥാപനങ്ങളും അവധി ആഘോഷിക്കുന്ന കുട്ടികളെ പടക്ക വില്പനയ്ക്കായി നിര്‍ത്തിയിരിക്കുന്നതും അപകടം വിളിച്ച് വരുത്തുന്നു. പടക്ക നിര്‍മാണത്തിനും വില്പനക്കും പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ടണ്ഡങ്ങളും പാലിക്കാതെയുള്ള ഇത്തരം വില്പനകള് അധികൃതരുടെ ഒത്താശയോടെയാണെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."