രണ്ടത്താണി ഇസ്‌ലാമിക് സെന്ററിന്റെ സ്ഥല പ്രമാണം സമര്‍പ്പിച്ചു
പുത്തനത്താണി: കുട്ടികളുടെ മത- ഭൗതിക സമന്വയ വിദ്യഭ്യാസത്തിനും ഖുര്‍ആന്‍ പഠനത്തിനും മറ്റും സാഹചര്യമൊരുക്കുന്ന ഒരു വിദ്യഭ്യാസകേന്ദ്രമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ടത്താണിയില്‍ പുതുതായി സ്ഥാപിക്കുന്ന ഇസ്‌ലാമിക് സെന്ററിന്റെ പ്രമാണ സമര്‍പ്പണവും പദ്ധതി അവതരണവും നടന്നു.
ദേശീയ പാതയോടു ചേര്‍ന്ന് ചൂരപ്പിലാക്കല്‍ ബാപ്പു ഹാജി സൗജന്യമായി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്തിന്റെ പ്രമാണം ബാപ്പു ഹാജി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്കു കൈമാറി.
മുഹമ്മദലി ബാഖവി അധ്യക്ഷനായി. മുസ്തഫ മാസ്റ്റര്‍ മുണ്ടണ്ടുപാറ പദ്ധതി വിശദീകരണം നടത്തി, ഇസ്മായീല്‍ ഹുദവി കാനാഞ്ചേരി, സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാടാമ്പുഴ സി. മൂസഹാജി, കെ.എം സൈതലവി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി ഹൈതമി, അബ്ദുല്‍ നാസര്‍ യമാനി, അബ്ദുല്‍ റശീദ് ഫൈസി, വി.ടി കുഞ്ഞിമുഹമ്മദ് ഹാജി, സയ്യിദ് ജലാലുദ്ദീന്‍ ഹുദവി, മരക്കാര്‍ മുസ്‌ലിയാര്‍, അബൂ അല്‍താഫ് നിസാമി, മുഹമ്മദ് ഫൈസി ഏര്‍ക്കര, വി. ഉസ്മാന്‍ ഫൈസി കുണ്ടണ്ടംചിന, ഒറ്റകത്ത് അബ്ദു ഹാജി, സുലൈമാന്‍ മുസ്‌ലിയാര്‍ കല്ലാര്‍മംഗലംസംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."