HOME
DETAILS

ചാർട്ടേഡ് വിമാന സർവീസ് ഒരുക്കങ്ങളുമായി കെ.എം.സി.സി

  
backup
May 26 2020 | 20:05 PM

%e0%b4%9a%e0%b4%be%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%92

ജിദ്ദ: നാട്ടിലേക്ക് തിരിച്ചു പോകാനുദ്ദേശിക്കുന്ന പ്രവാസികൾക്കായി ചാർട്ടേഡ് വിമാന സർവീസ് ഏർപ്പെടുത്തുന്നതിന് ഒരുക്കങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ, ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സഊദി റീജണൽ മാനേജർ യൂനുസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ, വ്യോമയാന വകുപ്പുകുളുമായും കേരള സർക്കാറുമായും ഇന്ത്യൻ എംബസിയുമായും കമ്മിറ്റി രേഖാമൂലം ബന്ധപ്പെട്ടു വരികയാണ്.


സാധാരണക്കാരായ തൊഴിലാളികൾ ഏറെ ജോലി ചെയ്യുന്ന സഊദി അറേബ്യയിൽ നിന്നും നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണ്. വന്ദേ ഭാരത് മിഷൻ വഴി തലസ്ഥാനമായ റിയാദിൽ നിന്ന് കുറച്ച് പേർക്ക് മാത്രമേ നാട്ടിലെത്താൻ സാധിച്ചിട്ടുള്ളൂ. ഒട്ടേറെ പേർ എംബസിയിലും, സഊദി ജവാസാത്തിന്റെ അബ്ഷിർ ഔദ സൈറ്റിലും നോർക്കയിലുമെല്ലാം രജിസ്റ്റർ ചെയ്ത് അവസരത്തിനായി കാത്തിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ അടിയന്തരമായി നാട്ടിലെത്തേണ്ട പലർക്കും ഇനിയും നാടണയാനായിട്ടില്ല. രോഗത്തെ കുറിച്ചുള്ള ആശങ്കയും വരുമാന മാർഗം നിലച്ചതുമെല്ലാം പലരെയും മാനസിക സമ്മർദത്തിലാക്കുകയും ഈയിടെയായി ഹൃദയാഘാത മരണങ്ങൾ ക്രമാതീതമായി കൂടാനും ഇടയാക്കിയിട്ടുണ്ട്. ചിലർ ആത്മഹത്യ ചെയ്തതും മാനസിക സമ്മർദത്തിനടിമപ്പെട്ടാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ദിവസേന നിരവധി പേർ രോഗ ബാധിതരോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ ആയി മാറുന്നതിനാൽ പലരിലേക്കും അനുബന്ധ പ്രവർത്തനങ്ങളെത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. അതിനിടെ ഈയിടെയായി മരണസംഖ്യ വർധിച്ചു വരുന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒട്ടേറെ കുടുംബങ്ങളിൽ കുട്ടികളടക്കമുള്ളവർക്ക് പനി വ്യാപിച്ചതും ഗൗരവപൂർവം കാണേണ്ടതാണ്.


ഈയൊരു സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാത്തവരടക്കം നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നത്. എന്നാൽ വന്ദേ ഭാരത് മിഷൻ വഴി ഇവരുടെ ആവശ്യം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ് റിയാദ് കെ.എം.സി.സി ചാർട്ടേഡ് വിമാന സർവീസിന്റെ പ്രവർത്തനങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങളെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും ഇന്ത്യൻ എംബസിയെയും സെൻട്രൽ കമ്മിറ്റി സമയാ സമയത്ത് അറിയിച്ചു വരുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. എംബസി മിഷനറി കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണമെന്നും വെൽഫെയർ ഫണ്ട് ഈ അസാധാരണമായ സാഹചര്യത്തെ നേരിടുന്ന പ്രവാസികളുടെ അവശ്യ സേവനങ്ങൾക്ക് വേണ്ടിയെങ്കിലും ഉപയോഗപ്പെടുത്തണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  33 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  41 minutes ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago