HOME
DETAILS
MAL
മസ്തിഷ്കാഘാതം: സോമനാഥ് ചാറ്റര്‍ജിയുടെ നില ഗുരുതരം
backup
June 28 2018 | 05:06 AM
കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നാണ് ചാറ്റര്‍ജിയെ കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാറ്റര്‍ജിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിങ്കളാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാറ്റര്‍ജിയുടേത് മീഡിയം സൈസിലുള്ള ഹെമറോജിക് സ്ട്രോക്ക് ആണ്. എന്നാല്‍ 89 വയസായ ചാറ്റര്‍ജിയ്ക്ക് ഇത് അപകടകരമാണെന്നും അശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."