ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ ഈദ് സംഗമം സംഘടിപ്പിച്ചു
"പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന്" പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ
മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ ഈദ് സംഗമം നടത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം എന്നിവരുടെ സാന്നിധ്യം ഓണ്‍ലൈന്‍ സംഗമം ശ്രദ്ധേയമാക്കി.
പ്രാരംഭ പ്രാർത്ഥനക്കും നസ്വീഹത്തിനും
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നേതൃത്വം നൽകി. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരുമായി സംവദിച്ചു.
പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി എന്നും എസ് കെ എസ് എസ് എഫ് കൂടെയുണ്ടാവുമെന്നും, നിലവില്‍ പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും തങ്ങള്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി തങ്ങൾ പ്രത്യേക പ്രാർത്ഥനയും നടത്തി.
ബഹ്റൈനിലെ കോവിഡ് - 19 സ്ഥിതിഗതികളെ കുറിച്ചന്വേഷിച്ചറിഞ്ഞ തങ്ങൾ ബഹ്റൈന്‍ പ്രവാസികള്‍ക്കായി സമസ്തയും എസ് കെ എസ് എസ് എഫ് വിഖായയും നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.
കൂടാതെ, ബഹ്റൈൻ ഗവൺമെന്‍റ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മുൻകരുതൽ പ്രവർത്തനങ്ങളേയും ജാഗ്രതയെയും തങ്ങള്‍ പ്രത്യേകം പ്രശംസിച്ചു.
പ്രമുഖ നേതാക്കള്‍ക്കു പുറമെ നാട്ടില്‍ നിന്ന് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ഡയരക്ടറും എസ് കെ എസ് എസ് എഫ് ബഹ്റൈൻ മുൻ പ്രസിഡന്റുമായ ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്കൽ, സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, സയ്യിദ് യാസർ ജിഫ് രി , അശ്റഫ് അൻവരി ചേലക്കര, ഹംസ അൻവരി മോളൂർ, റബീഅ് ഫൈസി, നവാസ് കുണ്ടറ, മജീദ് ചോലക്കോട്, സജീർ പന്തക്കൽ എന്നിവരും സൂം ഓൺലൈൻ സംഗമത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."