മുണ്ടംപറമ്പില്‍ ബൈത്തുന്നൂര്‍ ഒരുങ്ങി ഞായറാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നടത്തും
കിഴിശ്ശേരി: പൊളിഞ്ഞു വീഴാറായ കുടിലില്‍ മകനുമായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മാതാവിന് ഇനി ബൈത്തുന്നൂറിന്റെ തണല്‍. മുണ്ടംണ്ടപറമ്പ് ആനക്കല്ലുങ്ങലില്‍ കോട്ടക്കല്‍ പൂപ്പറ്റയിലെ സ്ത്രീക്കാണ് പ്രദേശത്തെ എസ്.വൈ.എസും എസ്.കെ.എസ്.എസ്എഫും ചേര്‍ന്നു ബൈത്തുന്നൂര്‍ നിര്‍മിച്ചു നല്‍കുന്നത്.
നിരാലംഭയായ സ്ത്രീയും മകനും ജീര്‍ണിച്ച വീട്ടിലാണ് താമസം. ഇവരുടെ ദുരവസ്ഥ അറിഞ്ഞ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടില്‍ മാസം തോറും നടത്തി വരാറുള്ള മജ്‌ലിസുന്നൂറില്‍ നിന്ന് ലഭിക്കുന്ന വിഹിതമാണ് ഇതിന്റെ മൂലധനം.
തുടര്‍ന്ന് പ്രവാസികളും പ്രദേശത്തെ സുമനസുകളും ഒരുമിച്ച് കൈ കോര്‍ത്തപ്പോള്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം പൂവണിയുകയായിരുന്നു.
വെറും ആറു മാസം കൊണ്ട@ാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പെയ്ന്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറ്റത്തിനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
ഞായറാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."