HOME
DETAILS

വോട്ടിങ് ശതമാനം: മങ്കടയില്‍ കൂട്ടിക്കിഴിച്ച് മുന്നണികള്‍ യു.ഡി.എഫിനു മികച്ച ഫലമുണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍

  
backup
April 13 2017 | 20:04 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf-2

മങ്കട: മണ്ഡലത്തിലെ വോട്ടിങ് ശതമാനത്തിലെ കുറവ് വിശകലനം ചെയ്ത് ഇരുമുന്നണികളും. വോട്ടിങ് ശതമാനത്തിലെ കുറവ്  ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നെങ്കിലും യു.ഡി.എഫിനു മികച്ച ഫലമുണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍. 68.58 ശതമാനമാണ് മണ്ഡലത്തിലെ പോളിങ് ശതമാനം. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ടര ശതമാനത്തിലേറെ കുറവ്. 77.32 ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം.
അതേസമയം 69.4 ശതമാനമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചു പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് സ്വന്തമാക്കി. തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ  ഭൂരിപക്ഷം 20000 ത്തിന് താഴെയെത്തി. അതേസമയം ഉപ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ മേല്‍ക്കൈ  നേടുമെന്ന്  ഇടതു കേന്ദ്രങ്ങള്‍ കരുതുന്നില്ല. എങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യു.ഡി.എഫിനു ഇത്തവണ നേടാനാവില്ലെന്നാണ്  ഇടതു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിച്ച യു.ഡി.എഫ് ഇടതു കേന്ദ്രങ്ങളിലെ പൊതുവായ നിസംഗത, ഇടതു അനുകൂല ചെറു കക്ഷികളില്‍ വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ വിഭാഗങ്ങളുടെ വിട്ടു നില്‍ക്കല്‍ എന്നിവ യുഡി.എഫ് അനുകൂല ഫലം ഉളവാക്കുമെന്നാണ് കണക്കാക്കുന്നത്. ബി.ജെ.പി നില മെച്ചപ്പെടുത്താനുള്ള സാധ്യതയും ഇരു മുന്നണികളുടെയും വോട്ടുകളില്‍  പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 months ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago