മുനിസിപ്പല്‍ സെക്രട്ടറിക്കെതിരേ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയരുന്നു
നിലമ്പൂര്‍: നഗരസഭയില്‍ റിലയന്‍സ് ഒ.എഫ്.സി കേബിള്‍ സ്ഥാപിക്കുന്നതിന് നഗരസഭ കൗണ്‍സിലിനെ മറികടന്ന് അനുമതി നല്‍കിയ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയരുന്നു. നഗരസഭയില്‍ പൊതുമരാമത്ത് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക വിതരണത്തിന് തയാറായപ്പോള്‍ മൊത്തം തുകയുടെ രണ്ട് ശതമാനം ഇയാള്‍ കരാറുക്കാരില്‍ നിന്നും ആവശ്യപ്പെട്ടതായി ചില കരാറുകാര്‍ ആരോപിച്ചിരുന്നു.
കരാറുക്കാര്‍ ഇതിന് തയാറാകാത്തതിനാല്‍ ചെക്കുകള്‍ ഒപ്പിടാതെയാണ് റവന്യൂ ഓഫിസറായി കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ഇയാള്‍ മാറിയത്. എന്നാല്‍ നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തില്‍ ഇയാള്‍ ചെക്കുകള്‍ ഒപ്പിടുകയായിരുന്നു.
എസ്.സി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഇയാള്‍ പണം ചോദിച്ചിരുന്നതായി ഗുണഭോക്താക്കള്‍ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വരുന്നതും പോകുന്നതും വിമാന മാര്‍ഗമായിരുന്നു. നഗരസഭ തീരുമാനത്തിന് ഒരുമാസം മുന്‍പ് റിലയന്‍സ് ഏരിയാ മാനേജറുമായി മുനിസിപ്പല്‍ സെക്രട്ടറി കരാറില്‍ ഒപ്പിട്ടിരുന്നു. ഇത് വ്യാജ രേഖ ചമച്ചതിന് തുല്യമാണ്.
സെക്രട്ടറിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ 11ന് നടന്ന നഗരസഭ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഇയാള്‍ നിലമ്പൂരില്‍ സെക്രട്ടറിയുടെ ചാര്‍ജ് വഹിച്ച സമയത്തെ മുഴുവന്‍ ഫയലുകളും പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."