വടകരയില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദം: മുല്ലപ്പള്ളി മത്സരിക്കണമെന്ന് സുധീരനും
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായ വയനാടും വടകരയിലും പ്രശ്‌നം പരിഹരിക്കാനുള്ള അവസാന ശ്രമത്തില്‍ കോണ്‍ഗ്രസ്. വയനാട് സീറ്റ് ഏതാണ്ട് ടി.സിദ്ധീഖിന് ഉറപ്പായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പരിഗണിച്ച് ഗ്രൂപ്പ് കാര്യം മറന്ന് ശക്തനായ സ്ഥാനാര്‍ഥിതന്നെ ഇവിടെവേണമെന്ന ആവശ്യത്തെ തുടര്‍ന്നാണിത്.
ഇതിനിടെ വടകര സീറ്റില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി സിറ്റിംഗ് സീറ്റ് സി.പി.എമ്മിനു മുമ്പില്‍ അടിയറവ് വെക്കരുതെന്ന ആവശ്യവുമായി ഹൈക്കമാന്‍ഡിലേക്ക് നിരവധി പരാതികളെത്തി. നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.
പ്രശ്‌നത്തിന് പരിഹാരമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കണമെന്നാണ് അവശ്യം. വി.എം.സുധീരനും മുല്ലപ്പള്ളി മത്സരിക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതോടെ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് നേതൃത്വവും.
വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന ആവശ്യവുമായി മലബാറിലെ മറ്റു യു.ഡി.എഫ് സ്ഥാനാര്‍ഥികളും എത്തിയതോടെയാണ് മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം ശക്തമായിരിക്കുനന്ത്.
ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപിയും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."