HOME
DETAILS

ഡിഫ്തീരിയ: പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍

  
backup
July 11 2016 | 22:07 PM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be

കണ്ണൂര്‍: ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപകര്‍ച്ച തടയാനും കുട്ടികള്‍ക്ക് രോഗംവരാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍. സാധാരണയായി ഒരു പ്രദേശത്തെ പ്രതിരോധ കുത്തിവെപ്പിന്റെ തോത് കുറയുമ്പോഴാണ് ഡിഫ്തീരിയ പോലുളള മാരകരോഗങ്ങള്‍ തിരിച്ചുവരുന്നത്. മരണത്തിനുവരെ കാരണമായേക്കാവുന്ന രോഗമാണ് ഡിഫ്തീരിയ. അതിനാല്‍ രക്ഷിതാക്കള്‍ തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ അഞ്ചു വയസിനു താഴെ പ്രായമുളള കുട്ടികള്‍ക്ക് ദേശീയ രോഗപ്രതിരോധ പട്ടികപ്രകാരമുളള കുത്തിവെപ്പുകള്‍ നല്‍കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നിര്‍ദിഷ്ട ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ നല്‍കിവരുന്നു. ഈ സേവനങ്ങള്‍ എല്ലാ രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഡിഫ്തീരിയ രോഗ പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.


ലക്ഷണങ്ങള്‍ അവഗണിക്കരുത്: ഡി.എം.ഒ


കണ്ണൂര്‍: കടുത്തപനി, തൊണ്ട വേദന, ക്ഷീണം എന്നിവയാണ് ഡിഫ്തീരിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇവ കണ്ടാലുടന്‍ പരിശോധന നടത്തി സ്ഥിരീകരണം വരുത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ വെളളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്തവിധം വേദന, തൊണ്ടയില്‍ ചാരനിറത്തിലുളള പാടയുണ്ടായി ശ്വസനം തടസപ്പെടല്‍ എന്നീ ലക്ഷണങ്ങളും ഉള്‍പ്പെടും. തക്ക സമയത്ത് ചികിത്സ തേടാതിരുന്നാല്‍ ഹൃദയസ്തംഭനമുണ്ടായി മരണംവരെ സംഭവിക്കാം. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago