പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം
കോഴിക്കോട്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് (ഡൊമസ്റ്റിക് വര്‍ക്കേഴ്സ്) ക്ഷേമനിധി ആനുകൂല്യം നല്‍കുക, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പാര്‍ലമെന്റില്‍ നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പി.സി അബ്ദുല്‍കരീം അധ്യക്ഷനായി. കെ.സി അബു, അഡ്വ. പി.എം നിയാസ്, എ.പി പീതാംബരന്, സമീജ് പാറോപ്പടി, ജോയ്പ്രസാദ്, പി.കെ ദാമു മാസ്റ്റര്‍, മുഹമ്മദ് വട്ടപ്പറമ്പില്‍, എം.കെ ഷബീബലി, ഷിബു തോട്ടത്തില്‍, എം.സി തോമസ്, ജഗത്മയന്‍ ചന്ദ്രപുരി, കെ. റിഷില്‍ ബാബു, പ്രജീഷ് തിരുത്തിയില്‍, കെ. ഷാജന്, പി.എം റിയാസ്, മോഹന്‍ദാസ് തോട്ടത്തില്‍, എം.കെ അജീഷ്, കെ. രാധാകൃഷ്ണന്, ടി.കെ സിറാജുദ്ദീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."