ആസിയയുടെ മയ്യിത്ത് ഖബറടക്കി
കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയയുടെ മയ്യിത്ത് കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ഖബറടക്കം. കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ മയ്യിത്തുമായി എത്തുകയും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖബറടക്കം നടത്തുകയുമായിരുന്നു. ആരോഗ്യ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ സി.കെ വത്സന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ശമീര്‍, പി.എസ് ഡയ്സണ്‍, ആംബുലന്‍സ് ഡ്രൈവര്‍ സി.പി രാജേഷ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ ഫഹദ് എന്നിവര്‍ ഖബറടക്കത്തിന് നേതൃത്വം നല്കി. ഖബര്‍ പരിസരത്തുനിന്ന് നിശ്ചിത അകലം പാലിച്ച് മയ്യിത്ത് നിസ്കാരം നടന്നു. കണ്ണംപറമ്പ് ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് എ.പി അഹ്മദ്കോയ, ജനറല്‍ സെക്രട്ടറി എം.പി സകീര്‍ ഹുസൈന് എന്നിവര്‍ ഖബറടക്കത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."