കൊല്ലത്ത് മൂന്നുപേര്‍ക്ക് സൂര്യാതാപമേറ്റു
കൊല്ലം: കൊല്ലത്ത് മൂന്നുപേര്‍ക്ക് സൂര്യാഘാതമേറ്റു.
വിദ്യാര്‍ഥിക്കും സര്‍ക്കാര്‍ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനും പെയിന്റിംഗ് തൊഴിലാളിക്കും പരുക്ക്. ഉച്ചക്ക് രണ്ടരക്ക് തെന്മലയില് സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ഥി സെയ്ദലിക്കും കുളത്തൂപ്പുഴയില്‍ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്
ഷൈജു ഷാഹുല്‍ ഹമീദിനും രാവിലെ കൊട്ടിയത്ത് പെയിന്റിംഗ് ജോലിക്കിടയില്‍ ആദിച്ചനല്ലൂര്‍ പ്ലാക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ഗോപകുമാറിനുമാ(45)ണ് സൂര്യാഘാതമേറ്റത്.
സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കുമ്മല്ലൂരിലെ ഒരു വീടിന്റെ മൂന്നാം നിലയില്‍ പെയിന്റിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നെറ്റിയില്‍ ചൂടേറ്റതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ നിലത്തിറക്കിയെങ്കിലും അപ്പോഴേയ്ക്കും നെറ്റിയില്‍ കുമിള പോലെ പൊള്ളല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത ചൂട് തുടരുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."