കൊവിഡ് പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 താല്‍ക്കാലിക തസ്തികകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊവിഡ്19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
19 റിസര്‍ച്ച് ഓഫിസര്‍, 65 ലാബ് ടെക്നീഷ്യന്, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 7, തൃശൂര്‍ മെഡിക്കല്‍ കോളജ് - 14, കോഴിക്കോട് മെഡിക്കല്‍ കോളജ് - 16, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് - 11, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി - 8, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് - 13, കോട്ടയം ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് - 14, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ - 12, കാസര്‍ഗോഡ് സെന്റര്‍ യൂനിവേഴ്സിറ്റി - 12, എറണാകുളം മെഡിക്കല്‍ കോളജ് - 10, മഞ്ചേരി മെഡിക്കല്‍ കോളജ് - 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് - 2, കോട്ടയം മെഡിക്കല്‍ കോളജ് - 16 എന്നിങ്ങനേയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 6,700 ഓളം താല്‍ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."