എസ്.ഡി.പി.ഐ സഹായം നേടുന്നതിനേക്കാള്‍ ഭേദം ലീഗ് പിരിച്ചുവിടുന്നത്: എം.കെ മുനീര്‍, എങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടേണ്ടതാണെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം മുസ്ലിം ലീഗ് പിരിച്ചുവിടുന്നതാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ആരെങ്കിലും വഴിയെ പോകുമ്പോള്‍ കൈ പിടിച്ചുകുലുക്കിയാല്‍ പോകുന്നതല്ല ലീഗിന്റെ ആദര്‍ശമെന്നും മുനീര്‍ പറഞ്ഞു.
പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്നവരാണ് സി.പി.എം.
ആ ബന്ധം ആദ്യം അവസാനിപ്പിക്കൂ. എന്നിട്ട് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ വ്യക്തമാക്കി. അതേസമയം, മുനീറിന്റെ പ്രസ്താവനയ്ക്കെതിരേ എസ്.ഡി.പി.ഐ രംഗത്തുവന്നു.
എസ്.ഡി.പി.ഐ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടേണ്ടി വരുമായിരുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.
ലീഗ് നേതാക്കള്‍ പലരും എം.എല്‍.എ ആയ മുന്‍കാല ചരിത്രം മറക്കരുതെന്നും ലീഗിനു വന്ന ഗതികേട് ദേശീയ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരോട് ചോദിക്കുന്നത് നന്നാകുമെന്നും മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ ലീഗ് വിയര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."