പ്രശ്‌നബാധിത പ്രദേശങ്ങള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു
തളിപ്പറമ്പ് / ചക്കരക്കല്‍: അടിക്കടി അക്രമങ്ങള്‍ നടക്കുന്ന ചക്കരക്കല്‍ മേഖലയിലും തളിപ്പറമ്പിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലും ദ്രുതകര്‍മ സേന സന്ദര്‍ശനം നടത്തി. പട്ടുവം, കൂത്താട്ട്, അരിയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് മണി ജി നായരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. കോയമ്പത്തൂര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് 105 ബറ്റാലിയനിലെ 75 കമാന്റോകളോടൊപ്പം ലോക്കല്‍ പൊലിസും ഉണ്ടായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജില്ലയിലെ സംഘര്‍ഷമേഖലയില്‍ നേരിട്ടിടപെടുന്നതിന്റെ സൂചനയായി നീക്കത്തെ വിലയിരുത്തുന്നു. ചക്കരക്കല്ലില്‍ പൊലിസിനൊപ്പം പ്രത്യേക പരിശീലനം ലഭിച്ച ദ്രുതകര്‍മ സേനയും ക്രമസമാധാന പാലനത്തിനുണ്ടാവും. സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."