മൃതദേഹം കാറിന്റെ ഡിക്കിയില്‍കൊണ്ടുപോയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്
മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ സ്വദേശത്തേക്കു കൊണ്ടുപോയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
മലപ്പുറം ജില്ലാകലക്ടറും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
കര്‍ണാടക ബിദാര്‍ സ്വദേശിനി ചന്ദ്രകല(45)യുടെ മൃതദേഹമാണ് ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകാരണം ബന്ധുക്കള്‍ക്ക് കാറിന്റെ ഡിക്കിയില്കൊണ്ടുപോകേണ്ടി വന്നത്. സൗജന്യ ആംബുലന്‍സിനായി മെഡിക്കല്‍ കോളജ് അധികൃതരെ സമീപിച്ചെങ്കിലും സൗകര്യമൊരുക്കിയില്ലെന്ന് പരാതിയുണ്ട്.
പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രില്‍ 25ന് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസില്‍ പരിഗണിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."