കൊവിഡ് നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടണം: കെ.വി തോമസ്
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഇത് നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടണമെന്നും പ്രൊഫ. കെ.വി. തോമസ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
കേരളം കൊവിഡിനെ വിജയകരമായി നേരിട്ട് മുമ്പോട്ട് പോകുന്നത് ജനതയുടെ ഐക്യത്തിലൂടെയാണ്. സുപ്രധാന തീരുമാനം എടുക്കുന്ന സന്ദര്‍ഭത്തില്‍ പ്രതിപക്ഷത്തെയും ബി.ജെ.പി. ഇതര സംസ്ഥാനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ ധനസഹായ പദ്ധതികളില്‍ ഭൂരിഭാഗവും നടന്നു കൊണ്ടിരിക്കുന്ന കേന്ദ്ര പദ്ധതികളാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നേരിട്ട് എത്തിയാല്‍ മാത്രമെ കൊവിഡ് വ്യാപനത്തിനെതിരെയുള്ള യുദ്ധം വിജയപഥത്തില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."