HOME
DETAILS

കാലവര്‍ഷത്തോടൊപ്പം വിവിധ അസുഖങ്ങളും : ചികിത്സ തേടിയവരുടെ എണ്ണത്തില്‍ 49% വര്‍ധനവ്

  
backup
June 28 2018 | 06:06 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf

 

 

 


മാനന്തവാടി: കാലവര്‍ഷത്തോടൊപ്പം വിവിധ അസുഖങ്ങളും ജില്ലയില്‍ വ്യാപിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പനി ബാധിച്ച് രണ്ട് പേരാണ് മരണപ്പെട്ടത്. ഇതില്‍ ഒരാള്‍ക്ക് എലിപ്പനിയായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയാണ് പടരുന്നത്. ജൂണ്‍ 18 മുതല്‍ 24 വരെ 3221 പേര്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. വയറിളക്കം, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നീ അസുഖങ്ങളാണ് ജില്ലയില്‍ കൂടി വരുന്നത്.
ഈ ആഴ്ച മാത്രം 619 വയറിളക്ക രോഗങ്ങളും, 6 ഡെങ്കി , 10 മഞ്ഞപ്പിത്തരോഗം, 4 സംശയാസ്പദ എലിപ്പനി കേസുകള്‍, 3 ടൈഫോയിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ഞപ്പിത്തം മൂപ്പൈനാട്, പേരിയ, വാഴവറ്റ, നൂല്‍പ്പുഴ, ചുള്ളിയോട് എന്നവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി മാനന്തവാടി താലൂക്കിലാണ് റിപ്പോര്‍ട്ട് ചെയ്ത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ 29.08 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇതില്‍ ഇരട്ടിയാവും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ 49 ശതമാനം വര്‍ധനവാണുള്ളത്. പകര്‍ച്ച വ്യാധികള്‍ പടരുന്നതിനെതിരേ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികളാരംഭിച്ചിട്ടുണ്ട്. ചികിത്സാ മാര്‍ഗരേഖയനുസരിച്ച് രോഗികളെ ചികിത്സിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എലിപ്പനി മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് പച്ചമരുന്ന് ചികിത്സ നടത്തുന്നതിനെതിരേ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമായ പ്രതിരോധ ചികിത്സ നടത്തണമെന്നും എലി, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും അഴുക്ക് വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പനിയാണെങ്കില്‍ പോലും ചികിത്സ ലഭ്യമാക്കാന്‍ രോഗികള്‍ തയാറാവണമെന്നും ആഹാരപദാര്‍ഥങ്ങള്‍ മൂടിവെക്കണെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. രേണുക പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  25 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  39 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago