സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധം; കുറ്റ്യാടിയില്‍ സേവ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍
കുറ്റ്യാടി: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ പ്രവര്‍ത്തകരില്‍ പ്രതിഷേധം അണപൊട്ടുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നിട്ടും സ്ഥാനാര്‍ഥിയെ ഉറപ്പിക്കാത്ത നേതൃത്വത്തിനെതിരെ കുറ്റ്യാടി ടൗണില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ടൗണിലെ വിവിധ സ്ഥലങ്ങളില്‍ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുമായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ സഹായിക്കുന്നതിനായാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി സിറ്റിങ് സീറ്റ് നഷ്ടപെടുത്തരുതെന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്.
കോണ്‍ഗ്രസ്സിന് ഏറെ സ്വാധീനമുള്ള കുറ്റ്യാടിയില്‍ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായും മാറിയിട്ടുണ്ട്. നിലവില്‍ പി. ജയരാജന്‍ ശക്തനായ സ്ഥാനാര്‍ഥി എന്ന ട്രന്റാണ് പ്രവര്‍ത്തകരില്‍ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫിന് ശക്തനായ ഒരു സ്ഥാനാര്‍ഥി വേണം. എന്നാല്‍, എല്‍.ഡി.എഫ് നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു ശക്തമായ പ്രചരണ പരിപാടി തന്നെ തുടക്കം കുറിച്ചിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നതിലും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന നീക്കം നടത്തുന്ന സാഹചര്യത്തിലുമാണ് കുറ്റ്യാടിയില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടു തവണയും വിജയം ആവര്‍ത്തിച്ച വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വരണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."