വരള്‍ച്ച നേരിടാന്‍ കൂട്ടായ ശ്രമം വേണം: മുഖ്യമന്ത്രി
തലശ്ശേരി: ഓരോവര്‍ഷവും ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ചയെ നേരിടാന്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം പഞ്ചായത്തില്‍ നടപ്പാക്കുന്ന ഒരു വീട്ടില്‍ ഒരുമാവും ഒരു മഴക്കുഴിയും പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വീട്ടിലും മരങ്ങളും കുളങ്ങളുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയിലേക്കിറക്കാന്‍ പറമ്പില്‍ തടങ്ങള്‍ കെട്ടുകയും കൊത്തിക്കിളക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇന്നു വീടുകള്‍ പെരുകിയതോടെ മരങ്ങളും കുളങ്ങളും അപ്രത്യക്ഷമായി. വീട്ടുമുറ്റത്തും പറമ്പിലും ഒരു തുള്ളിപോലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ ഒഴുക്കിവിടുകയാണു നാം ചെയ്യുന്നത്. ഓരോവര്‍ഷവും ജലക്ഷാമം രൂക്ഷമാവുന്നതിനു കാരണം നമുക്കുണ്ടായിരുന്ന നല്ല സംസ്‌കാരങ്ങള്‍ കളഞ്ഞുകുളിച്ചതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചിറക്കുനിയില്‍ നടന്ന ചടങ്ങില്‍ മാവിന്‍ തൈ നട്ടുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം.
ഹരിതധര്‍മടം പദ്ധതിയുടെ ഭാഗമായി 5000 മാവിന്‍ തൈകള്‍ നടാനും 5000 മഴുക്കുഴികളെടുക്കാനുമാണു പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും കര്‍ഷകനുമായ രൈരു നായര്‍, ഹംസ, പി.കെ സീത എന്നിവര്‍ക്കു മാവിന്‍ തൈകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ദീപക് ധര്‍മടത്തെ മുഖ്യമന്ത്രി ആദരിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."