അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ടന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തും മധ്യകിഴക്ക് ഭാഗത്തുമാണ് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്.
ഈ മാസം 30നോ 31നോ ഇവ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ കാലാവസ്ഥാ മോഡലിന്റെ പ്രവചന പ്രകാരം വടക്കന്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം കര്‍ണാടക തീരക്കടലില്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
തെക്കുകിഴക്ക്, മധ്യകിഴക്ക് അറബിക്കടല്‍ഭാഗങ്ങളില്‍ ഈ മാസം 31 മുതല്‍ ജൂണ്‍ നാലുവരെ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നേരത്തേ കടലില്‍ പോയവര്‍ 31 നകം തിരികെയെത്തുകയോ തൊട്ടടുത്തുള്ള കരയില്‍കയറുകയോ വേണമെന്ന് കാലാവസ്ഥാ വിദഗ്ധരും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."