HOME
DETAILS

ബഹ്‌റൈനില്‍ കേരളീയ സമാജം ഭരണസമിതിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

  
backup
March 18 2019 | 17:03 PM

bahrain-keraliya-samajam-opposite-spm-gulf

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി മറുപക്ഷം വാര്‍ത്താസമ്മേളനവുമായി രംഗത്ത്. ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രോഗ്രസ്സീവ് പാനലാണ് ഇവിടെ വാര്‍ത്താസമ്മേളനം വിളിച്ചത്. കേരളീയ സമാജം നടത്തിവരുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് പ്രോഗ്രസ്സീവ് പാനല്‍ ഭാരവാഹികള്‍ ആരോപിച്ചു.

വാര്‍ഷിക ജനറല്‍ ബോഡിയോഗം സമാജം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 പ്രകാരവും രാജ്യത്തെ നിയമപ്രകാരവും ഇതുവരെയുള്ള കീഴ്‌വഴക്കപ്രകാരവും സമാജത്തിന്റെ സാമ്പത്തിക വര്‍ഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളില്‍ വിളിക്കണം എന്നാണ് അനുശാസിക്കുന്നത്.
സമാജത്തിന്റെ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 45 പ്രകാരം ജനുവരി ഒന്നിനും അവസാനിക്കുന്നത് ഡിസംബര്‍ 31നുമാണ്.
ഇതനുസരിച്ച് മാര്‍ച്ച് മാസം 31ന് മുന്‍പായി അടുത്ത ജനറല്‍ ബോഡി വിളിക്കുന്നതുനുള്ള നിയമപരമായ ഉത്തരവാദിത്വം നിലവിലുള്ള ഭരണസമിതിക്ക് ഉണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.

സമാജം ഭരണഘടനാ പ്രകാരം ഒരുവര്‍ഷമാണ് ഭരണ സമിതിയുടെ കാലാവധി. 2018 മാര്‍ച്ച് 16നാണ് തിരഞ്ഞെടുപ്പ് നടന്നത് അത് പ്രകാരം നിലവിലുള്ള ഭരണസമിതിയുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ കഴിയും. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള റിട്ടേണിങ് ഓഫീസറെ ഭരണഘടനയും കീഴ്‌വഴക്ക പ്രകാരവും സമയത്ത് നിയമിക്കാന്‍ ഭരണസമിതി തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ പ്രോഗ്രെസീവ് പാനല്‍ നേതാക്കള്‍ പരാതി ഉന്നയിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി മാസം 15ന് റിട്ടേണിങ് ഓഫീസറെ നിയമിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ നപടിക്രമങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് അതായത് 2018-19 ലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ഭേദഗതികള്‍. വാര്‍ഷിക ജനറല്‍ ബോഡിക്ക് ശേഷം ഇ.ജി.എം വിളിച്ച് പാസാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഭരണസമിതിക്കും, തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്കും കത്ത് അംഗങ്ങള്‍ എന്ന നിലക്ക് നല്‍കിയെങ്കിലും ഒരുവിശദീകരണം പോലും നല്‍കുക എന്ന ജാധിപത്യമര്യാദ പാലിക്കുവാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അംഗങ്ങളെയും പൊതുസമൂഹത്തെയും കാര്യങ്ങളറിയിക്കാന്‍ വേണ്ടിയാണു ഈ ഒരു പത്രസമ്മേളനം വിളിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.

സമാജത്തിന്റെയും, അംഗങ്ങളുടെയും നന്മക്കും, പുരോഗതിക്കുമുള്ള ഏതു പ്രവര്‍ത്തനത്തോടും സഹകരിക്കുവാന്‍ പ്രോഗ്രസീവ് പാനല്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഭരണനേതൃത്വത്തിന്റെ വ്യക്തി താല്‍പര്യം മുന്‍ നിറുത്തി സമാജത്തിന്റെയും അംഗങ്ങളുടെയും ജനാധിപത്യവകാശങ്ങളെ ലംഘിക്കുന്ന നടപടികളെ അംഗീകരിക്കാന്‍ നിര്‍വാഹമില്ല.
ഇത്തരം ഏകാധിപത്യ നടപടികള്‍ സമാജത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നതാണ്. 1947 മുതലുള്ള സമാജത്തിന്റെ ചരിത്രത്തില്‍ സമാജം അംഗങ്ങളെ ഭിക്ഷാംദേഹികളായിക്കാണുന്ന ഇതുപോലൊരു സമീപനം മറ്റാരും സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ സമാജത്തിന്റെയും അംഗങ്ങളുടെയും ഉത്തമതാല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബഹ്‌റൈന്‍ ഗവണ്‍മെന്റിനു കീഴിലുള്ള മന്ത്രാലയത്തെ സമീപിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും തങ്ങള്‍ തയ്യാറാകുമെന്ന് പ്രോഗ്രസ്സീവ് പാനല്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago